
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരനെതിരെ ആരോപണം ഉയർത്തിയ സി.പി.എമ്മിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. കെ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ തന്നെ ഒരു വിശ്വസ്തന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ‘ഇന്നത്തെ സായാഹ്‌ന തള്ളൽ. സുധാകരൻ തട്ടിക്കൊണ്ടു പോയവരുടെ എണ്ണം 37’ എന്ന പരിഹാസ കുറിപ്പാണ് ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇന്നത്തെ സായാഹ്‌ന തള്ളൽ.
ഇന്ന് സുധാകരൻ തട്ടിക്കൊണ്ടു പോയവരുടെ എണ്ണം 37.
നേരിട്ട് തട്ടിക്കൊണ്ടു പോയത് 13.
ഫൈനാൻസിയറുമായുള്ള സമ്പർക്കം മൂലം തട്ടിക്കൊണ്ടു പോയത് 7.
വിദേശത്തു നിന്നും തട്ടിക്കൊണ്ടു പോയത് 3.
ഉറവിടം അറിയാതെ തട്ടിക്കൊണ്ടു പോയത് 5.
നേരിട്ടുചെന്ന് കീഴടങ്ങിയവരുടെ എണ്ണം 8.
പ്രത്യേക ഏക്ഷൻ കാണിച്ചവരുടെ എണ്ണം 1.
Read Also: കനത്ത നഷ്ടം: സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
അതേസമയം പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജൻ ആരോപിച്ചു. ‘തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ അന്ന് ലക്ഷ്യം വച്ചത് പിണറായി വിജയനെ വെടിവച്ചു കൊല്ലാനാണ്. അതിന് വേണ്ടി വാടക കൊലയാളികളെ കണ്ടെത്തി. പിണറായി വിജയനെ ട്രെയിന്‍ യാത്രക്കിടെ കൊല്ലാനാണ് തീരുമാനിച്ചത്. ആയുധം നല്‍കിയാണ് കൊലപാതകം പ്ലാന്‍ ചെയ്തത്. അങ്ങോട്ടു പോകുമ്പോള്‍ താനും പിണറായിയും ഒരുമിച്ചായിരുന്നു. തിരിച്ചു വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. പിണറായി ഇല്ലെങ്കില്‍ തന്നെ കൊല്ലാനായിരുന്നു അന്ന് അവരുടെ ലക്ഷ്യമെന്നും’ ഇ. പി ജയരാജന്‍ പറഞ്ഞു.
Post Your Comments