COVID 19KeralaLatest NewsNews

കേരളത്തിനായി കൂടുതൽ കോവിഷിൽഡ് , കോവാക്സിൻ ഡോസുകൾ നൽകി കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്രം. 8.87 ലക്ഷം ഡോസ് കൊവിഷിൽഡും 97,500 ഡോസ് കൊവാക്സീനും ആണ് എത്തിയത്.

Read Also : കഴുത്തിൽ തുളസി മാല ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ 6 ലക്ഷം ഡോസ് വാക്‌സിന്‍ എത്തി. 97,500 ഡോസ് കോവാക്‌സിനും 1,55,650 കോവീഷീല്‍ഡ് വാക്‌സിനും ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തി.

സംസ്ഥാനത്തിനാകെ 1,21,75,020 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 97,90,330 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 10,42,150 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,08,32,480 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button