ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ കൂടാതെ ഇന്ത്യയില്‍ ആദ്യമായി ഗ്രീന്‍ ഫംഗസും റിപ്പോര്‍ട്ട് ചെയ്തു.ആസ്പര്‍ജില്ലോസിസ് എന്നും ഗ്രീന്‍ ഫംഗസ് അറിയപ്പെടുന്നു. ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ രവി ദോസിയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവില്‍ രോഗം കണ്ടെത്തിയത്. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ യുവാവിലാണ് രോഗം കണ്ടെത്തിയത്.
ഗ്രീന്‍ ഫംഗസ് ലക്ഷണങ്ങള്‍ എന്തൊക്കെ?
കടുത്ത പനിയും മൂക്കിലെ രക്ത സ്രാവവുമാണ് ഗ്രീന്‍ ഫംഗസിന്റെ ലക്ഷണങ്ങള്‍.
കൂടാതെ, ശരീര ഭാരം കുറയുകയും ചെയ്യാം. ഡോ.രവി ദോസി പറയുന്നതനുസരിച്ച് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത യുവാവില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം കണ്ടെത്തിയിരുന്നു. ശരീര ഭാരം കുറഞ്ഞതിനാല്‍ രോഗി അതീവ ക്ഷീണിതനായിരുന്നുവെന്നും ഡോക്ടര്‍ അറിയിച്ചു.
ഇയാളില്‍ രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയത്. ഗ്രീന്‍ ഫംഗസിന്റെ സ്വഭാവത്തെ കുറിച്ചും രോഗം മറ്റുള്ളവരില്‍ എന്തൊക്കെ ലക്ഷണങ്ങള്‍ പ്രകടമാക്കുമെന്നും, എങ്ങനെ ബാധിക്കുമെന്നും കൂടുതല്‍ പഠനം നടത്തണമെന്നും ഡോക്ടര്‍ രവി ദോസി ആവശ്യപ്പെടുന്നു.
Post Your Comments