പത്തനംതിട്ട : അച്ഛനെ നഗ്നനാക്കി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദിനാണ് മർദനമേറ്റത്. അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെ ഏകമകൻ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മർദിക്കാൻ ഇവർക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ പുറത്തിട്ട് മൂവരും ചേർന്ന് 75-കാരനായ അച്ഛനെ കമ്പ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി. ഷീബയാണ് പിടിച്ചുകൊടുക്കുന്നത്. വീണിടത്തുനിന്ന് ഉടുതുണിയില്ലാതെ എഴുന്നേൽക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇദ്ദേഹം ഉറക്കെ നിലവിളിക്കുന്നുമുണ്ട്. ഇതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസാണ് റഷീദിനെ രക്ഷിച്ചത്.
Read Also : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
സ്വത്ത് തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. റഷീദിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവും വീടും ഇദ്ദേഹത്തിന് അവകാശമില്ലാത്ത വിധത്തിൽ മകനും മരുമകളും കൈക്കലാക്കിയതിനെ ചൊല്ലി ഏറെ നാളായി തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് അടൂർ ആർ.ഡി.ഒ. ഇതുസംബന്ധിച്ച് തീർപ്പുണ്ടാക്കിയാണ് റഷീദിനെ വീട്ടിൽ താമസിപ്പിച്ചിരുന്നത്. എന്നാൽ, വീട്ടിൽനിന്ന് റഷീദ് പോകണമെന്ന് പറഞ്ഞ് കുറെ നാളുകളായി മർദനം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.
Post Your Comments