ബംഗളൂരു : നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി എം.മണികണ്ഠന് അറസ്റ്റില്‍. മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് ഒഴിവാക്കാന്‍ മണികണ്ഠന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി മുന്‍കൂര്‍ജാമ്യം നിഷേധിക്കുകയായിരുന്നു.
Read Also : രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു
നാടോടികള്‍, വാഗൈ ചൂടാ വാ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയാണ് പരാതിക്കാരി. വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് വര്‍ഷം കൂടെതാമസിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് നടി നല്കിയ പരാതി. ചെന്നൈ പോലീസ് കമ്മിഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്.വാട്സാപ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ നടി പരാതിയോടൊപ്പം സമർപ്പിച്ചു.
വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല് 2017 മുതല്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നെന്ന് യുവതി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ പുറം ലോകമറിഞ്ഞാല്‍ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ ചെന്നൈ ഗോപാലപുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
Post Your Comments