Latest NewsNewsIndia

വൈദ്യുതി ബോര്‍ഡ് എം.ഡിയെ സസ്‌പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ്: കാരണം ഇതാണ്

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി വലിയ പ്രാധാന്യമാണ് നല്‍കുന്നത്

ലക്‌നൗ: വൈദ്യുതി ബോര്‍ഡ് എം.ഡിയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രവര്‍ത്തനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ നടപടി. വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനായി അദ്ദേഹം വാരണാസിയിലെത്തിയിരുന്നു.

Also Read: സംസ്ഥാനത്ത് ഇന്ന് 115 മരണം, പോസിറ്റീവ് കേസുകൾ ഉയർന്നു തന്നെ: ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി യോഗി ആദിത്യനാഥ് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ പങ്കെടുക്കണമെന്ന് വൈദ്യുതി ബോര്‍ഡ് എം.ഡിയായ സരോജ് കുമാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സരോജ് കുമാര്‍ യോഗത്തിന് എത്തിയില്ല. ഇതിന് പുറമെ, നിരവധി പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതായും തുടര്‍ച്ചയായി പവര്‍ കട്ട് ഏര്‍പ്പെടുത്തുന്നതായും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് നടപടി സ്വീകരിച്ചത്.

പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വികസന പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യോഗി ആദിത്യനാഥ് വലിയ പ്രധാന്യമാണ് നല്‍കുന്നത്. സര്‍ക്കാര്‍ തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്താനായി അദ്ദേഹം സമയം കണ്ടെത്താറുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button