
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരുടെ മുഖം മൂടി അഴിയുന്നു. പ്രതിഷേധത്തിന്റെ പേരും പറഞ്ഞ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നവര്‍ കര്‍ഷകരല്ലെന്ന് ടിക്രിയില്‍ പ്രതിഷേധക്കാര്‍ തീകൊളുത്തി കൊലപ്പെടുത്തിയ മുകേഷ് എന്നയാളുടെ ഭാര്യ രേണു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം.
കര്‍ഷകരെന്ന പേരില്‍ പ്രതിഷേധിക്കുന്നവര്‍ കൊടും കുറ്റവാളികളാണെന്ന് രേണു പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ എല്ലാവരും മുഴുവന്‍ സമയവും ആല്‍ക്കഹോളിന് അടിമപ്പെട്ടവരാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും രേണു കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ കര്‍ഷകര്‍ തങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടുകയാണെങ്കില്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണോ ചെയ്യുന്നതെന്ന ചോദ്യവും രേണു ഉന്നയിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 16നാണ് ടിക്രി അതിര്‍ത്തിയില്‍ മുകേഷിനെതിരെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മുകേഷ് 17ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ നാല് പേര്‍ക്കെതിരെ മുകേഷിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃഷ്ണ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ കൃഷ്ണ എന്നയാളാണ് തന്നെ ആദ്യം ആക്രമിച്ചതെന്ന് മുകേഷ് പറഞ്ഞിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments