മുംബൈ : ഒരു വ്യക്തി തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രേഖയാണ് വിൽപ്പത്രം. ഇത് രഹസ്യമാക്കിയും വക്കാറുണ്ട്. വിൽപത്രം രജിസ്റ്റർ ചെയ്യാമെങ്കിലും ഇത് നിർബന്ധമായി വേണമെന്ന് നിയമം അനുശാസിക്കുന്നില്ല. എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്ന കരാറാണിത്.
Read Also : നമഃശിവായ എന്ന പഞ്ചാക്ഷരത്തിന്റെ മാഹാത്മ്യം അറിയാം
അതേസമയം കോവിഡ് മഹാമാരി തുടങ്ങിയ ശേഷം രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന വിൽപ്പത്രങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ കൂടുതലും കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതോട് കൂടിയാണ് രജിസ്റ്റർ ചെയ്തത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോഴാവണം സ്വത്തിന്റെ പേരിലുണ്ടായേക്കാവുന്ന വഴക്കിനെ കുറിച്ച് ജനങ്ങൾ ചിന്തിക്കാൻ തുടങ്ങിയത്. സ്വത്തിനെ കുറിച്ച് ഭാര്യക്കും മക്കൾക്കും അറിവില്ലാത്ത കേസുകളാണ് കൂടുതൽ.
പ്രത്യേകമായ ഭാഷാശൈലിയോ പാടവമോ ഒന്നും തന്നെ വിൽപത്രമെഴുതുന്നതിന് വേണമെന്നില്ല. എന്നാൽ എഴുതുവാൻ ഉദ്ദേശിക്കുന്ന ആൾ എഴുതുന്ന കാര്യങ്ങൾ എന്തെല്ലാമെന്നും ആരെയെല്ലം പറ്റി എഴുതുന്നുവെന്നും ലളിതമായ ഭാഷാശൈലിയിൽ അപരർക്ക് വായിച്ച് ഗ്രഹിക്കാവുന്ന വിധത്തിലായിരിക്കണം.
Post Your Comments