ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. എന്നാൽ, ആർത്തവ വേദന കുറയ്ക്കാൻ ഇനി മാർഗങ്ങൾ പരീക്ഷിക്കാം.
Read Also : ഒക്ടോബറോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കും: റോയിട്ടേഴ്സിന്റെ സർവ്വേ റിപ്പോർട്ട് പുറത്ത്
ഒന്ന്
കാഴ്ചശക്തി വർദ്ധിപ്പിക്കാൻ മാത്രമല്ല കാരറ്റ്, ആർത്തവ വേദന ലഘൂകരിക്കാനും കാരറ്റിന് സാധിക്കും. ആർത്തവ സമയത്ത് കാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും.
രണ്ട്
ആർത്തവം ആരംഭിക്കുന്നതിന് മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ‘പപ്പൈൻ’ എന്ന എൻസൈം ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും. മാത്രമല്ല, ആർത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും.
മൂന്ന്
തുളസിയിലയോ പുതിനയിലയോ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാൻ സഹായിക്കും. അതല്ലെങ്കിൽ തുളസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ ഏറെ നല്ലതാണ്.
Post Your Comments