ന്യൂഡല്‍ഹി : സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ കരട് ബിൽ തയ്യാറാക്കി കേന്ദ്രം. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് പുതിയ ബില്ല്.
പുതിയ കരട് ബിൽ പ്രകാരം പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും. രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതിനായാണ് പുതിയ ബിൽ. സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് മുൻപ് കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. പുതിയ നിയമത്തിൽ ഇതും കേന്ദ്രസർക്കാർ പരിധിക്കുള്ളിൽ വരും.
ജൂലായ് രണ്ടിനുള്ളില്‍ കരടിന്മേലുള്ള പൊതു അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് കേന്ദ്രസർക്കാർ നിര്‍ദേശം.
Post Your Comments