Latest NewsNewsInternational

രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി യു.എസ്

കാബൂള്‍: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് യു.എസും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുകയാണ്. പകരം സംരക്ഷണ ചുമതല വഹിക്കുന്നത് തുര്‍ക്കിയാണ്. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഹാമിദ കര്‍സായി അന്താരാഷട്ര വിമാനത്താവളത്തിന്റെ സുരക്ഷയാണ് തുര്‍ക്കിയുടെ മേല്‍നോട്ടത്തിലേയ്ക്ക് മാറുക. ഇതുസംബന്ധിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ ചര്‍ച്ച നടന്നതായി ബൈഡന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ വ്യക്തമാക്കി.

Read Also : ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു, ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍

അതെസമയം മുഴുവന്‍ സൈനികരെയും സെപറ്റംബര്‍ 11 നകം പിന്‍വലിക്കാനാണ് യു.എസ് നീക്കം. കാബൂളില്‍ നിന്നുള്ള പിന്‍മാറ്റം നേരത്തെ ആരംഭിച്ചിട്ടുണ്ട്. നാറ്റോക്ക് ശേഷമുള്ള അഫ്ഗാന്‍ ദൗത്യത്തില്‍ പാകിസ്താന്‍, ഹംഗറി എന്നീ രാജ്യങ്ങളുടെ പിന്തുണ തുര്‍ക്കി തേടിയേക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button