KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങള്‍ അട്ടിമറിക്കാനാണോ ഇത്തരം തുഗ്ലക് പരിഷ്‌കാരങ്ങള്‍: സംസ്ഥാന സർക്കാരിനെതിരെ ഷിബു ബേബി ജോണ്‍

ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കടകളിലേക്ക് ആളുകളുടെ തള്ളിക്കയറ്റമാണ് നടക്കുന്നത്

തിരുവനന്തപുരം : പിണറായി സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങളാണെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കടകളിലേക്ക് ആളുകളുടെ തള്ളിക്കയറ്റമാണ്. ഇതിന് പിന്നാലെയാണ് ഒറ്റ- ഇരട്ട നമ്പരുകളിലുള്ള ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിക്കുമെന്ന പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇതിലൂടെ ബസുകളിലെ തിരക്ക് വര്‍ധിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആരാണ് സര്‍ക്കാരിന് ഇത്തരം ബുദ്ധി ഉപദേശിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  എനിക്ക് പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു ഭാര്യ ഉണ്ട്, എനിക്കു വേണ്ടി മരിക്കാൻ പോലും മടിയില്ലാത്തവൾ: കുറിപ്പ്

കുറിപ്പിന്റെ പൂർണരൂപം :

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന, യുക്തിയ്ക്ക് നിരക്കാത്ത കോവിഡ് പരിഷ്‌കാരങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ചകളില്‍ എല്ലാ കടകളും തുറന്നശേഷം ശനിയും ഞായറും പൂര്‍ണമായ ലോക്ക്ഡൗണ്‍ എന്ന നേരത്തെ നടപ്പിലാക്കിയ പരിഷ്‌കാരം വെള്ളിയാഴ്ച്ചകളില്‍ ജനം കടകളിലേയ്ക്ക് തള്ളിക്കയറുന്ന നിലയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും പാഠം പഠിക്കാതെയാണ് ഇപ്പോള്‍ ഒറ്റ- ഇരട്ട നമ്പരുകളിലുള്ള ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിക്കുമെന്ന തീരുമാനം വന്നിരിക്കുന്നത്. ബസുകളുടെ എണ്ണം കുറയുമ്പോള്‍ സ്വാഭാവികമായും ഓരോ ബസുകളിലേയും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

Read Also  :  ഇതൊക്കെയാണ് മനുഷ്യത്വം, കണ്ടുപഠിക്കൂ: സൊമാറ്റൊ ഡെലിവറി ബോയ്ക്ക് സോഷ്യൽ മീഡിയ നൽകിയ സമ്മാനം കണ്ടോ ?

കോവിഡ് നിയന്ത്രിക്കുക എന്നതാണ് ആത്മാര്‍ത്ഥമായ ആഗ്രഹമെങ്കില്‍ പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ട് ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിയ്ക്കാനാണോ ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍. ആരുടെ തലയിലാണ് ഇത്തരം ബുദ്ധി ഉദിക്കുന്നതെന്നും ആരാണ് ഗവണ്‍മെന്റിന് ഇത് ഉപദേശിക്കുന്നതെന്നും അറിയാന്‍ താല്‍പര്യമുണ്ട്.
മൂന്നാം തരംഗത്തിലേയ്ക്ക് പോയിട്ട് പിന്നെ തലയില്‍ കൈവച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള അബദ്ധങ്ങള്‍ കാണിച്ച് നാടിനെ കൂടുതല്‍ അപകടത്തിലേയ്ക്ക് തള്ളിവിടാതിരിക്കുകയാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button