സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കും. സതാംപ്ടണിലെ റോസ് ബൗളിലാണ് കലാശക്കൊട്ടിന് വേദിയാകുന്നത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ നയിക്കുന്ന രണ്ടു ടീമുകളാണ് അവസാന പോരാട്ടത്തിനിറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ ഇന്ത്യയും, കെയ്ൻ വില്യംസിന്റെ ന്യൂസിലാൻഡും. ക്രിക്കറ്റിലെ വമ്പന്മാരെ പരാജയപ്പെടുത്തിയാണ് ഇരുടീമുകളും ഫൈനലിലേക്കെത്തുന്നത്.
ഇന്ത്യയ്ക്ക് മുമ്പേ ഇംഗ്ലണ്ടിലെത്തിയ ആതിഥേയരെ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ന്യൂസിലാൻഡ്. ഇന്ത്യയാകട്ടെ മാർച്ചിന് ശേഷം ഒരു ടെസ്റ്റ് പോലും കളിക്കാതെയാണ് ഇംഗ്ലണ്ടിലെത്തിയത്. മൂന്ന് പേസ് ബൗളർമാരെയും രണ്ട് സ്പിന്നർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ അവസാന ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫാസ്റ്റ് ബൗളിംഗിന്റെ ബലത്തിൽ വിരട്ടാൻ കഴിയുന്ന ആ പഴയകാലം ഇന്ത്യ വിജയകരമായി താണ്ടിയിട്ടുണ്ട്. ലോകോത്തര ഫാസ്റ്റ് ബൗളിംഗ് നിരതന്നെ ഇപ്പോൾ ഇന്ത്യക്കും സ്വന്തമായുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇഷാന്ത് ശർമയും ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച പേസ് ലൈനപ്പാണ്.
Read Also:- കോപ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
സ്റ്റാർസ്പോർട്സ് 1, സ്റ്റാർസ്പോർട്സ് 1 എച്ച്ഡി, സ്റ്റാർസ്പോർട്സ് 1 ഹിന്ദി, സ്റ്റാർസ്പോർട്സ് 1 എച്ച്ഡി, എന്നീ ചാനലുകളിലാണ് ഇന്ത്യയിൽ മത്സരം തത്സമയം കാണാൻ സാധിക്കുക. ഹോട്ട്സ്റ്റാറിലും ജിയോ ടിവി ആപ്പിലും മത്സരം ഓൺലൈനായി തത്സമയം കാണാൻ സാധിക്കും.
Post Your Comments