COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ ഇങ്ങനെ

ന്യൂയോർക്ക്: ആഗോളതലത്തിൽ വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം കടന്നു. 38.48 ലക്ഷം പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. 16.26 കോടി പേർ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത്തിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6.16 ലക്ഷം പേർ രോഗം ബാധിച്ചു മരിച്ചു. രണ്ട് കോടി എൺപത്തിയാറ് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ രോഗവ്യാപനം കുറയുകയാണ്. 62,409 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 8.65 ലക്ഷം പേർ കോവിഡ് ചികിത്സയിൽ കഴിയുന്നു. ആകെ രോഗബാധിതരുടെ 2.92 ശതമാനമാണിത്. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു കോടി എഴുപത്തിയേഴ് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എഴുപത്തിനാലായിരത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 4.96 ലക്ഷം പേർ രോഗം ബാധിച്ച് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button