ഗാസിയാബാദ്: മുസ്ളീം വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ച സംഭവത്തിൽ ട്വിറ്ററിന് നോട്ടീസ് അയച്ച് ഗാസിയാബാദ് പോലീസ്. ട്വിറ്റര്‍ ഇന്ത്യയുടെ എംഡി ലോണി ഏഴു ദിവസത്തിനകം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ജയ് ശ്രീറാം വിളിക്കാത്തതിന് വൃദ്ധനെ മര്‍ദ്ദിച്ചുവെന്നാണ് കോൺഗ്രസ്സ് നേതാക്കളും ആന്റി ബിജെപി പ്രൊഫൈലുകളും ട്വിറ്ററില്‍ പ്രചരിച്ചിരുന്നത്.
ഒരു കൂട്ടം ആളുകള്‍ വൃദ്ധനെ അടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മതവികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്വീറ്റുകളുണ്ടായതെന്നും പോലീസ് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ വയോധികൻ വിറ്റ മന്ത്ര ചരട് ഫലം ചെയ്തില്ലെന്നാരോപിച്ചാണ് മുസ്ളീം യുവാക്കളുൾപ്പെടെ ഇയാളെ മർദ്ദിച്ചത്.
ഇതിനെ വർഗീയമായ തരത്തിൽ പ്രചരിപ്പിച്ചതിനാണ് കോൺഗ്രസ് നേതാക്കൾക്കും സ്വര ഭാസ്കർക്കും മാധ്യമ പ്രവർത്തകർക്കും ഒവൈസിക്കുമെതിരെ കേസ് എടുത്തത്.
Post Your Comments