മലപ്പുറം : പെരിന്തല്‍മണ്ണയിൽ ദൃശ്യയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതി വിനീഷ്. 22 തവണ വണ്ണം കുറഞ്ഞ നീളമുള്ള കത്തികൊണ്ട് ദൃശ്യയെ കുത്തിയെന്ന് വിനീഷ് വ്യക്തമാക്കി. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ജീവനെടുത്തെങ്കിലും അവളോടുള്ള പക തീർന്നിട്ടില്ലെന്ന് വിനീഷ് പറയുന്നു.
‘എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി. ഇതോടെ പകയായി. കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല’, ഇങ്ങനെയായിരുന്നു വിനീഷ് പൊലീസിന് നൽകിയ കുറ്റസമ്മതം.
Also Read:26 സംസ്ഥാനങ്ങളിലായി കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കും: പ്രധാനമന്ത്രി
ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് പ്രതി ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്. വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന പ്രതി വീട്ടിൽ വേറാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ദൃശ്യയുടെ മുറിയില്‍ കയറി. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ഉറങ്ങിക്കിടക്കുന്ന ദൃശ്യയെ കുറെ നേരം നോക്കി നിന്നു. ശേഷം ആക്രമിക്കുകയായിരുന്നു.
ദൃശ്യയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യയുടെ അമ്മയേയും അനുജത്തിയേയും കൊന്ന് വീടിന് തീ ഇടകുയായിരുന്നു ലക്ഷ്യം. എന്നാല്‍ അനുജത്തി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഓടിയെത്തി. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.
Post Your Comments