COVID 19Latest NewsNewsIndia

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കില്ല : പുതിയ പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന ആശങ്ക ഉയർന്നിരുന്നു. ഇത്തരം ആശങ്കൾ ലഘൂകരിക്കുന്നതാണ് പുതിയ പഠനം. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കില്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

Read Also : സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും 

വൈറസുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷിയാണ് സീറോ പോസിറ്റിവിറ്റി. ഇത് കുട്ടികളിൽ കൂടുതൽ കണ്ടെത്തിയതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനത്തിൽ പറയുന്നു.

രാജ്യത്തെ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ, 700 പേർ 18 വയസ്സിനു താഴെയുള്ളവരാണ്. 3809 പേർ പതിനെട്ടു വയസ്സുള്ളവരാണ്. പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെയോ ബാധിക്കാൻ സാദ്ധ്യത കുറവാണെന്നാണ് പഠനം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button