ന്യൂഡൽഹി : ജൂലൈ ഒന്ന് മുതൽ ചില ബാങ്കുകൾ ഐ.എഫ്.എസ്.സി കോഡുകളിൽ മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഐഎഫ്എസ്‍സി കോഡുകൾക്കൊപ്പം സ്വിഫ്റ്റ് കോഡ് ഉൾപ്പെടെ മാറുന്ന ബാങ്കുകളുമുണ്ട്.
Read Also : ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്ന് സൂചന
സിൻഡിക്കേറ്റ് ബാങ്ക് ഉപഭോക്താക്കൾക്കുള്ള ഐഎഫ്‌എസ്‌സി കോഡുകളിൽ മാറ്റം വരും. ജൂലൈ ഒന്നു മുതലാണ് ബാങ്ക് കോഡുകൾ മാറുന്നത്. കാനറാ ബാങ്കുമായുള്ള ലയനം പൂര്‍ത്തിയായതിനാൽ ആണിത്. ബാങ്ക് ഉപഭോക്താക്കൾക്ക് പുതിയ ഐ.എഫ്.എസ്.സി കോഡ് ഉൾപ്പെടുത്തിയ ചെക്ക് ബുക്ക് ആവശ്യപ്പെടാം. പുതിയ ഐ.എഫ്.എസ്.സി, എംഐസിആർ കോഡുകൾക്കൊപ്പം ബാങ്കിൻെറസ്വിഫ്റ്റ് കോഡും 2021 ജൂലൈ 1 മുതൽ മാറും.
അലഹബാദ് ബാങ്കിന്റെ പുതിയ ഐഎഫ്‌എസ്‌സി കോഡിൻെറ ആദ്യഅക്ഷരങ്ങൾ ഐഡിബി എന്നായിരിക്കും. ഉദാഹരണത്തിന് അലഹബാദ് ബാങ്ക് ഐഎഫ്‌എസ്‌സി കോഡ് നിലവിൽ എഎൽഎൽഎ എന്ന കോഡോഡുകൂടിയാണ് തുടങ്ങുന്നതെങ്കിൽ ഇനി ഇന്ത്യൻ ബാങ്കിൻെറ കോഡായിരിക്കണം ഉപയോഗിക്കേണ്ടത്.
Post Your Comments