വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ടിക്ക് ടോക്ക് താരം അമ്പിളിയെന്ന വിഘ്നേശിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് അമ്പിളിക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, അമ്പിളി ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അമ്പിളിയുടെ മാതാപിതാക്കൾ.
ഒരു അഭിമുഖത്തിലാണ് അമ്പിളിയുടെ മാതാപിതാക്കൾ മകനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. അമ്പിളി ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി തങ്ങളുടെ വീട്ടിലായിരുന്നു 7 മാസമായി താമസിക്കുന്നതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. അമ്പിളിയും ഈ പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരുടെയും സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
‘പ്രായപൂർത്തിയാകുന്നത് വരെ പെൺകുട്ടിയെ സംരക്ഷിക്കണമെന്ന് അവളുടെ വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. അതോടെ, അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരികയായിരുന്നു. അമ്പിളിയുടെ അച്ഛന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. പെൺകുട്ടിക്ക് ഒരു കുറവും വരാതെയാണ് ഞങ്ങൾ നോക്കുന്നത്. ഇനി കോടതിയിൽ ഹാജരാക്കുന്ന പെൺകുട്ടിയെ തങ്ങൾക്കൊപ്പം വിടണം. ഞങ്ങൾ അവളെ പൊന്നുപോലെ നോക്കും.’ അമ്പിളിയുടെ മാതാപിതാക്കൾ പറയുന്നു.
Post Your Comments