KeralaLatest NewsNews

ട്രിവാൻഡ്രം എഹെഡ്: ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ പഠന റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലാണു സർവെ നടത്തിയത്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണു പഠനം നടത്തിയത്. ജില്ലാ കളക്ടറാണ് റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.

Read Also: വീടുകൾതോറും സന്ദർശിച്ച് കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കണം: സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകി എ.ഐ.സി.സി

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലാണു സർവെ നടത്തിയത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ 179 വിദ്യാർഥികളും 89 അധ്യാപകരും 117 രക്ഷകർത്താക്കളും പങ്കെടുത്തു.

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ സി-ഫൈവ് എന്ന സന്നദ്ധ സംഘടനയാണു പഠനം നടത്തിയത്. ലൊയോള കോളേജിലെയും ഇഗ്നോ സെന്ററിലെയും എം.എസ്.ഡബ്ള്യു. വൊളന്റിയർമാരും സഹകരിച്ചു. പഠന റിപ്പോർട്ടിന്റെ പകർപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടിക്കും സമർപ്പിച്ചു.

Read Also: വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ സമരത്തില്‍ പെട്രോള്‍ വില കുറയ്ക്കണമെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി ഡിവൈഎഫ്‌ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button