ദില്ലി: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഹംഗാമ 2’. ചിത്രം ഉടൻതന്നെ ഒ.ടി.ടി വഴി പ്രദർശനത്തിന് എത്തും. ഹംഗാമ 2 ഡിസ്‌നി ഹോട്‌സ്റ്റാർ പ്ലസ് സ്വന്തമാക്കിയത് മുപ്പത് കോടി രൂപയ്ക്കാണ്.
2003ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘ഹംഗാമ’യുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ‘ഹംഗാമ’.
‘ഹംഗാമ 2’ വിൽ പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം, സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ദേശീയ ചലച്ചിത്ര പുരസ്‌കാരം മരക്കാറിനെ തേടിയെത്തി. രണ്ടു പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച വിഎഫ്എക്സിനുള്ള പുരസ്കാരവും.
Read Also:- ദിവസവും ഒരു ക്യാരറ്റ് വീതം പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
എന്നാൽ കുഞ്ഞാലി മരക്കാരെ പോലുള്ള ചരിത്ര നായകരുടെ കഥ പറയുന്ന ചിത്രത്തിന് പുതിയ കാലത്ത് കേന്ദ്ര സർക്കാരിൽ നിന്നും അവാർഡുകൾ ലഭിക്കുക എന്നത് ആശങ്ക ഉളവാക്കുന്നതാണ് എന്ന വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഈ കാരണങ്ങളൊക്കെ മുൻനിർത്തി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
Post Your Comments