Latest NewsNewsIndia

39 ഭാര്യമാരേയും 94 മക്കളേയും തനിച്ചാക്കി സിയോണ യാത്രയായി: നാഥനില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ബക്താങ്: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ നാഥൻ അന്തരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്‌വാം ഗ്രാമത്തിലെ സിയോണ ചനയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് ചന മരണപ്പെട്ടത്. പ്രമേഹവും രക്താതിമർദ്ദവും ബാധിച്ച സിയോനാ ചന ജൂൺ 11 ന് അബോധാവസ്ഥയിലായി. ഞായറാഴ്ച മിസോറാമിന്റെ സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഉടൻ തന്നെ മരിച്ചു.

ട്രിനിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർ വിവരം മക്കളെയും ഭാര്യമാരെയും അറിയിച്ചെങ്കിലും അദ്ദേഹം മരിച്ചത് ഉൾക്കൊള്ളാൻ അവർക്കായില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവർ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മിസോറാം മുഖ്യമന്ത്രി സോറാംതാങ്ക ട്വീറ്റ് ചെയ്തിരുന്നു. ഹൃദയത്തിനു ഭാരം നൽകുന്നതാണ് സിയോണയുടെ വിടവാങ്ങൽ എന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്.

Also Read:ദൈവങ്ങളുടെ ചിത്രം പതിച്ച പെട്ടിയിലടച്ച് ഗംഗാ നദിയിൽ നിന്ന് പെൺകുഞ്ഞിനെ കണ്ടെത്തി

ലോകജനത എന്നും അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു കുടുംബമാണ് സിയോണ ചനയുടേത്. നിരവധി റെക്കോർഡുകൾ നേടിയെടുത്ത കുടുംബത്തിൽ ഇനി നാഥനില്ല. ഒരു ഗ്രാമത്തിലെ ജനസംഖ്യയുടെ പകുതി ഭാഗവും ചനയുടെ കുടുംബമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നാല് നിലകളുള്ള 100 മുറികളുള്ള വീട് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിനു തുല്യമാണ്. 17 വയസ്സുള്ളപ്പോൾ തന്നെക്കാൾ 3വയസ്സ് കൂടിയ യുവതിയെ ആണ് അദ്ദേഹം ആദ്യമായി വിവാഹം കഴിച്ചത്. സിയോണ ചന, പവൽ എന്ന പ്രാദേശിക ക്രിസ്ത്യൻ വിഭാഗത്തിന്റെ തലവനായിരുന്നു. പാവലിലെ പുരുഷ അംഗങ്ങൾക്ക് ബഹുഭാര്യത്വം സ്വീകരിക്കാൻ അനുവാദമുണ്ട്.

shortlink

Post Your Comments


Back to top button