ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്കൊപ്പം നൃത്തച്ചുവടുകളുമായി നടന്‍ അക്ഷയ് കുമാര്‍. താരം ഭാംഗ്ര നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ബന്ദിപ്പൊരയിലെ ക്യാംപിലുള്ള ജവാന്‍മാര്‍ക്കൊപ്പമാണ് അക്ഷയ് കുമാര്‍ നൃത്തം ചെയ്തത്. പ്രൊഫഷണല്‍ ഭാംഗ്ര നര്‍ത്തകര്‍ക്കൊപ്പമാണ് അക്ഷയ് ആദ്യം ചുവടുവെച്ചത്. ഇതിന് പിന്നാലെ ജവാന്‍മാരും സ്വയം മറന്ന് അക്ഷയ് കുമാറിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. നൃത്തം ചെയ്ത ശേഷം ജവാന്‍മാര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും താരം മറന്നില്ല.
#WATCH | Actor Akshay Kumar danced with BSF jawans and locals in Gurez sector of Bandipora district in Jammu and Kashmir today pic.twitter.com/PcrivjIJMW
— ANI (@ANI) June 17, 2021
അതിര്‍ത്തി കാക്കുന്ന ധീര ജവാന്‍മാര്‍ക്കൊപ്പം മറക്കാനാകാത്ത ഒരു ദിനം ചെലവഴിക്കാന്‍ കഴിഞ്ഞെന്ന് അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജവാന്‍മാരെ സന്ദര്‍ശിക്കാന്‍ കഴിയുകയെന്നത് എല്ലായ്‌പ്പോഴും മനോഹരമായ അനുഭവം സമ്മാനിക്കാറുണ്ടെന്നും യഥാര്‍ത്ഥ ഹീറോകളോട് തന്റെ മനസ് നിറയെ ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 31,000ത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
Post Your Comments