Latest NewsKeralaNews

സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്ററുകൾ വച്ച് തുടങ്ങി : ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് ഇനി പണം മുൻ‌കൂർ അടയ്ക്കണം

കൊച്ചി : സംസ്ഥാനത്ത് സ്മാ​ര്‍​ട്ട് മി​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം വീണ്ടും സ്മാര്‍ട്ട് മീറ്ററുകൾ വച്ച് തുടങ്ങി. ഫോ​ര്‍​ട്ട്​​ കൊ​ച്ചി തു​രു​ത്തി​യി​ലാ​ണ് വീ​ടു​ക​ളി​ല്‍ സ്മാർട്ട് മീ​റ്റ​ര്‍ ഘ​ടി​പ്പി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​ത്.

Read Also : കോവിഡ് വാക്സിനേഷൻ : സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി വാക്സിന്‍ ബുക്ക് ചെയ്യാം  

സ്മാർട്ട് ​മീ​റ്റ​റി​നു​ള്ള പ്ര​ത്യേ​ക​ത എന്തെന്നാൽ ഉ​പ​ഭോ​ക്താ​വ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള വൈ​ദ്യു​തി ചാ​ര്‍​ജ് മു​ന്‍​കൂ​ര്‍ (പ്രീ ​പെ​യ്ഡ്) അ​ട​ക്ക​ണ​മെ​ന്ന​താ​ണ്. എ​ത്ര വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്‍​കൂ​ട്ടി പ​ണം അ​ട​ക്കു​മ്പോൾ അ​ട​ച്ച തു​ക തീ​രു​ന്ന മു​റ​ക്ക് വൈ​ദ്യു​തി​ബ​ന്ധം നി​ല​ക്കും.

സ്മാർട്ട് മീറ്റർ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ എ​തി​ര്‍​പ്പു​യ​ര്‍​ന്ന​തോ​ടെ പ​ദ്ധ​തി നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍, വീ​ണ്ടും പ​ദ്ധ​തി ആ​രം​ഭി​ച്ച​തോ​ടെ ജനങ്ങളും ആ​ശ​ങ്ക​യി​ലാ​ണ്.

​കൊ​ച്ചി​യി​ല്‍ ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ​യു​ള്ള ഡി​വി​ഷ​നി​ലാ​ണ് സ്മാ​ര്‍​ട്ട് സി​റ്റി പ്ര​കാ​ര​മു​ള്ള ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ഈ ​ഡി​വി​ഷ​നു​ക​ളി​ലെ വീ​ടു​ക​ളി​ലാ​ണ് നി​ല​വി​ലെ മീ​റ്റ​ര്‍ മാ​റ്റി പ​ക​രം സ്മാ​ര്‍​ട്ട് ഘ​ടി​പ്പി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button