KeralaLatest NewsNews

തിരുവനന്തപുരവും തൃശൂരും കേവിഡ് കേസില്‍ റെഡ് സോണാകും : മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്തും തൃശൂരിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ രോഗവ്യാപനത്തോത് അനുസരിച്ച് അടുത്ത ആഴ്ചയില്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന ഉണ്ടാകുമെന്നു കരുതുന്നു. തൃശൂരില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകും. മറ്റു ജില്ലകളിലെല്ലാം കേസുകളുടെ എണ്ണം കുറയുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു മൊത്തത്തില്‍ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തില്‍ അടുത്ത ആഴ്ച 16 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 20ന് 1.2 ലക്ഷവും 27 ആകുമ്പോള്‍ 95,000വും ആയി ആക്ടീവ് കേസുകളുടെ എണ്ണം കുറയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്.

തിരുവനന്തപുരം ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടിപിആര്‍ പതിനഞ്ചില്‍ താഴെയെത്തി. ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button