
ന്യൂഡല്‍ഹി: 62കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കത്തി ഉപയോഗിച്ച് 20 തവണ കുത്തിയ പാടുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തറുത്താണ് കൊന്നതെന്നും പോലീസ് പറയുന്നു.
മകനാണ് അമ്മയെ താമസസ്ഥലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് ഓഫിസര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു.
Post Your Comments