തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനെതിരെ സി.പി.എം നേതാവ് എം.വി ജയരാജൻ. രാധകൃഷ്ണന്റെ ഭീഷണിക്ക് ജനങ്ങള്‍ പുല്ലുവില പോലും കല്‍പിച്ചിട്ടില്ലെന്ന് എം.വി ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാർ കയ്യിലുണ്ടെന്ന് കരുതി മുഖ്യമന്ത്രിയെ വിരട്ടാൻ വരുന്ന രാധാകൃഷ്ണനോട് വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ എന്നേ പറയാനുള്ളൂവെന്നും എം.വി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : അമേരിക്കയില്‍ വെടിവെയ്പ്പ് : നാല് പേര്‍ക്ക് ദാരുണാന്ത്യം
കുറിപ്പിന്റെ പൂർണരൂപം :
രാധാകൃഷ്ണാ, വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ!
========================
മുഖ്യമന്ത്രിയെയും ജയിലിലടക്കുമെന്ന എ.എൻ. രാധാകൃഷ്ണന്റെ ഭീഷണിക്ക് ജനങ്ങൾ പുല്ലിന്റെ വിലപോലും കല്പിച്ചില്ല. കൊടകര കുഴൽപണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയെ വിലക്കെടുത്ത കേസും തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിയും ബിജെപി നേതാക്കളെ പേയിളകിയ നിലയിലെത്തിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനടക്കമുള്ള ബിജെപി നേതാക്കളുടെ പേരിലാണ് കുഴൽപണ കേസ് ഉണ്ടായിരിക്കുന്നത്. ”മുഖ്യമന്ത്രീ, അത് പിൻവലിക്കുന്നില്ലെങ്കിൽ താങ്കളെ വെറുതെ വിടില്ല” എന്നാണ് കേന്ദ്ര ഏജൻസികളെ പോക്കറ്റിലിട്ടുനടക്കുന്ന ബിജെപി നേതാവിന്റെ സ്വരം. സ്വർണ്ണക്കടത്ത്, ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കാൻ നടത്തിയ ശ്രമം ചീറ്റിപ്പോയി. ആ ജാള്യത മറക്കാനായിരിക്കും വീണ്ടും കേസ്സെടുക്കാനുള്ള നീക്കം. അതൊന്നും കേരളത്തിൽ ചിലവാകില്ല.
Read Also : ചേര്‍ത്തല അര്‍ത്തുങ്കലില്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ പള്ളിയിലെ കപ്യാരായി
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമലതപ്പെടുത്തിയ സി.വി. ആനന്ദബോസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്, സംസ്ഥാനനേതൃത്വത്തിൽ സമ്പൂർണ്ണ അഴിച്ചുപണി വേണമെന്നാണ്. അങ്ങനെ ചെയ്താൽ രാധാകൃഷ്ണൻ ബിജെപി നേതൃത്വത്തിലുണ്ടാവുമോ? ആദ്യം സ്വന്തം സീറ്റ് നേരെയാക്കിയിട്ട് പോരേ മറ്റുള്ളവരുടെ മേലുള്ള ഈ കുതിരകയറൽ? കേന്ദ്രസർക്കാർ കയ്യിലുണ്ടെന്ന് കരുതി മുഖ്യമന്ത്രിയെ വിരട്ടാൻ വരുന്ന രാധാകൃഷ്ണനോട് പറയട്ടെ, വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ.
എം.വി. ജയരാജൻ
Post Your Comments