Latest NewsIndiaNews

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഭാവി വധുവിനെ കൊലപ്പെടുത്തി യുവാവ് : കാരണം കേട്ട് അമ്പരന്ന് പോലീസ്

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഭാവി വധുവിനെ യുവാവ് കൊലപ്പെടുത്തുകയായിരുന്നു.

Read Also : മാസ്‌ക് ധരിക്കാത്തതിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരൻ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി 

വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് യുവാവ് പെണ്‍കുട്ടിയെ പുറത്തിറക്കിയത്. ശേഷം ഉച്ചയ്ക്ക് 2.30 ഓടെ യുവതിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

അതേസമയം യുവതിയുമായുള്ള വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹം മുടക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മകളുടേത് പ്രണയ വിവഹാമായിരുന്നുവെന്നും വിവാഹത്തിന് താത്പര്യമില്ലെങ്കില്‍ നേരത്തേ പറയാമായിരുന്നുവെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. മൃതേദഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button