COVID 19Latest NewsNewsIndia

കോവിഡ് വാക്സിനേഷൻ : സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി വാക്സിന്‍ ബുക്ക് ചെയ്യാം

ന്യൂഡൽഹി : കോവിന്‍ പോര്‍ട്ടലിനു പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ കോവിഡ് വാക്സിനേഷനായി ബുക്ക് ചെയ്യാം. ഇതിനായി ലഭിച്ച 125 അപേക്ഷകരില്‍ നിന്നു 91 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

Read Also : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം  

പേയ്ടിഎം, മേക്ക് മൈ ട്രിപ്, ഡോ. റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെല്‍ത്ത്കെയര്‍, ഇന്‍ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്സിന്‍ ബുക്ക് ചെയ്യാന്‍ തെരഞ്ഞെടുത്തത്. ഇതിൽ പേയ്ടിഎം മാത്രമാണ് സേവനം ആരംഭിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

പേയ്ടിഎം ആപ്പില്‍ വാക്സിൻ ബുക്ക് ചെയ്യേണ്ട വിധം :

  1. മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക.
  2. ഫീച്ചര്‍ സെക്‌ഷനിലെ വാക്സിന്‍ ഫൈന്‍ഡര്‍ ഓപ്ഷനില്‍ ജില്ല/പിന്‍കോഡ് നല്‍കി സേര്‍ച് ചെയ്യാം.
  3. സ്ലോട്ട് ലഭ്യമെങ്കില്‍ ബുക്ക് നൗ ഓപ്ഷന്‍ നല്‍കി വാക്സീന്‍ സമയമവും സ്ഥലവും തെരഞ്ഞെടുത്ത് ബുക്കിങ് പൂര്‍ത്തിയാക്കാം.
  4. സ്ലോട്ട് ഇല്ലെങ്കില്‍ നോട്ടിഫൈ മീ വെന്‍ സ്ലോട്ട്സ് ആര്‍ അവൈലിബിള്‍ എന്ന ഓപ്ഷന്‍ നല്‍കിയാല്‍ സ്ലോട്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button