തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റായി സുധാകരനെ നിയമിച്ചതിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത് എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണെന്നും താരിഖ് അൻവർ പറഞ്ഞു. ഏഷ്യാനെറ്റിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്ലാവരെയും വിശ്വാസത്തിൽ എടുക്കുകയാണ് ലക്ഷ്യം. എല്ലാ നേതാക്കളും ഒരുമിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രമേശ് ചെന്നിത്തലയെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്നും താരിഖ് അൻവർ പറഞ്ഞു.
Read Also : പരസ്യമായ കൊലവിളിയാണ് ബിജെപി നേതാവ് നടത്തിയിരിക്കുന്നത്, ഇത് അക്രമത്തിനുള്ള ആഹ്വാനം: വിമർശനവുമായി സിപിഎം
രാഹുൽ ഗാന്ധിയുടെ ഓഫീസാണ് രമേശ് ചെന്നിത്തലയോട് അടിയന്തരമായി ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടത്. മറ്റന്നാൾ ചെന്നിത്തല ഡൽഹിയിൽ എത്തും എന്നാണ് സൂചന. കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ ഡൽഹിക്ക് വിളിപ്പിച്ചത്. ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും അഭിപ്രായം കണക്കിലെടുക്കാതെയാണ് കെ.പി.സി.സി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങളിൽ ഹൈക്കമാൻഡ് പുതിയ ആളുകളെ നിയമിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചന.
Post Your Comments