
ആലപ്പുഴ: ഒറ്റക്ക് താമസിക്കുന്ന യുവാവിനെ അഞ്ചംഗ സംഘം വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കീരിക്കാട് തെക്ക് പാലക്കൽ വീട്ടിൽ അലക്സാണ്ടർ ഇഗ്നേഷ്യസ് (44) ന്റെ വീട്ടിലാണ് അതിക്രമം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7.20 നായിരുന്നു സംഭവം ഉണ്ടായത്.
റോഡരികിലുള്ള വീടിന്റെ മുന്നിലെത്തിയ ആക്രമകാരികൾ കതക് തല്ലി പൊളിക്കാൻ ശ്രമിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടിനുള്ളിലായിരുന്ന അലക്സാണ്ടറുടെ നിലവിളി കേട്ട് സമീപവാസികൾ ഓടി എത്തിയപ്പോഴേക്കും ആക്രമികൾ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. സംഭവത്തിൽ യുവാവ് കായംകുളം പൊലീസിന് പരാതി നൽകി.
Post Your Comments