ന്യൂഡല്‍ഹി: ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനു അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
Read Also: ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങി: കേരളത്തീരത്തും ശക്തമായ ജാഗ്രത തുടരുന്നു
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷന് സൗദി പൗരന്മാര്ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താന്‍ സൗദി തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കിയത്.
Post Your Comments