KeralaNattuvarthaLatest NewsNewsIndia

ഐഷ സുൽത്താനയുടെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷം: ​ മുൻകൂർ ജാമ്യം നൽകരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം

ആരോപണം ദ്വീപിലെ ജനങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിനോടുള്ള അവമതിപ്പിനും, ദ്വീപിൽ സമാധന ലംഘനത്തിനും കാരണമായിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ രാജ്യദ്രോഹത്തിന് കേസെടുക്കുകയായിരുന്നു എന്നും ഭരണകൂടം

കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ പരാമർശം പ്രഥമദൃഷ്ട്യാ രാജ്യത്തിൻ്റെ അഖണ്ഡതക്ക് ദോഷകരമാണന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വ്യക്തമാക്കി. നേരത്തെ ഐഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഐഷയുടെ മുൻകൂർ ജാമൃഹർജിയെ എതിർത്താണ് കേന്ദ്ര സർക്കാരും ദ്വീപ് ഭരണകൂടവും നിലപാടറിയിച്ചത്. ഐഷ സുൽത്താനയുടെ ജാമ്യഹർജി കോടതി നാളെ പരിഗണിക്കും.

ചാനൽ ചർച്ചയിൽ ലക്ഷദ്വീപിൽ സമീപകാലത്തുണ്ടായ കോവിഡ് വ്യാപനത്തെക്കുറിച്ച് പരാമർശിക്കവേ ‘കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ പ്രയോഗിച്ച ബയോവെപ്പൺ ‘ എന്ന പരാമർശം ഐഷ നടത്തിയിരുന്നു. ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികളെ വിമർശിച്ചായിരുന്നു പരാമർശം.

അതേസമയം, ‘കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ പ്രയോഗിച്ച ജൈവായുധമാണ് കോവിഡ്,’ എന്ന പ്രതിയുടെ ആരോപണം അടിസ്ഥാന രഹിതവും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ അഭിപ്രായപ്പെട്ടു. ആരോപണം ദ്വീപിലെ ജനങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിനോടുള്ള അവമതിപ്പിനും, ദ്വീപിൽ സമാധന ലംഘനത്തിനും കാരണമായിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ രാജ്യദ്രോഹത്തിന് കേസെടുക്കുകയായിരുന്നു എന്നും ഭരണകൂടം വ്യക്തമാക്കി. പരാമർശത്തിൽ പ്രതി പിന്നീട് ഖേദം പ്രകടിപ്പിച്ചത് കുറ്റം സമ്മതിച്ചതിന് തെളിവാണെന്നും, മാപ്പ് പറഞ്ഞതുകൊണ്ട് ചെയ്ത കുറ്റം ഒഴിവാവില്ലെന്നും സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button