KeralaLatest NewsIndiaNews

ഗല്‍വാന്‍ താഴ്വരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദവ് അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഡിയോ ഗാനം

ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിനും 20 സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചാണ് സൈന്യം വീഡിയോ പുറത്തിറക്കിയത്

ഡൽഹി: ഗല്‍വാൻ താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലിന്‍റെ ഒന്നാംവാര്‍ഷികത്തില്‍, താഴ്വരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദവ് അര്‍പ്പിച്ച് വീഡിയോ ഗാനം പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ വർഷം ജൂൺ 15 ന് ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനയുടെ അനധികൃത നിർമ്മാണം തടയുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിനും 20 സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചാണ് സൈന്യം വീഡിയോ പുറത്തിറക്കിയത്.

‘ഗല്‍വാന്‍ കാ വീര്‍’ എന്ന പേരിലുള്ള ഹിന്ദി ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന്‍ ഹരിഹരനാണ്. അഞ്ച് മിനുട്ട് നീളമുള്ള വീഡിയോയില്‍ ഹിമാലയത്തിലുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രയത്നങ്ങളും സാഹസിക പ്രകടനങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ആയിരങ്ങളാണ് വീഡിയോ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button