അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ബാധിച്ച് നാലുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,29,143 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,01,950 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,81,139 പേര്‍ രോഗമുക്തരാവുകയും 1,734 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,077 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Post Your Comments