തിരുവനന്തപുരം: മലയാളം റാപ്പ് സിംഗർ വേടനെതിരെയുള്ള മീ ടൂ വിവാദത്തിൽ ഇടപെട്ടതിന് പാർവതി തിരുവോത്തിനും സോഷ്യൽ മീഡിയയുടെ രൂക്ഷ വിമർശനങ്ങൾ. ഇരയെ സംരക്ഷിക്കേണ്ടതിനൊപ്പം വേട്ടക്കാരനൊപ്പമാണ് പാർവതിയുടെ നിലപാടുകൾ എന്ന് ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ അരങ്ങേറുന്നത്. എന്നാൽ സംഭവിച്ചു പോയ തെറ്റിന് മാപ്പപേക്ഷിച്ച് പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ വീണ്ടും പലരും രംഗത്തു വന്നിട്ടുണ്ട്.
Also Read:തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് ഞാന്‍; ചെമ്പൻ വിനോദ്
ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞുകൊണ്ടുള്ള വേടന്റെ പോസ്റ്റിന് പാർവതി തിരുവോത്ത് ലൈക് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ‘എങ്ങനെയാണ് അയാളുടെ മാപ്പ് സ്വീകാര്യമാകുന്നത്. നിങ്ങളാണോ അയാൾക്ക് മാപ്പ് കൊടുക്കേണ്ടത്. യഥാർത്ഥത്തിൽ ആരാണോ അയാളുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായത് അവരാണ് മാപ്പ് കൊടുക്കേണ്ടത്. എന്നൊക്കെയാണ്’ സോഷ്യൽ മീഡിയ ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
പറ്റിയ തെറ്റ് തിരുത്തുന്നു എന്ന് പറഞ്ഞ് ഒടുവിൽ പാർവതിയിട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിലെ സെലക്റ്റീവ് നിലപാടുകളെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിക്കുകയാണ്. കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദവും, നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ പ്രശ്നങ്ങളുമെല്ലാം ഈ പോസ്റ്റിന്റെ സാഹചര്യത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്
Post Your Comments