തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാധ്യത മുന്‍കൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാനം ചെയ്ത് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വന്ന കുട്ടികളില്‍ അപൂര്‍വമായി കണ്ടുവരുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫര്‍മേറ്ററി സിന്‍ഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗരേഖയും തയാറാക്കി. ഇക്കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Also : എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് പഠനം: കോവിഡിനെ ചെറുക്കാന്‍ പുതിയ വാക്‌സിന്‍
അതേസമയം, വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൗണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കൊവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡെല്‍റ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്‌സിന്‍ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം. ക്വാറന്റൈനും ചികിത്സയും വേണ്ടിവരുന്നതിനാല്‍ വാക്‌സിനെടുത്തവരും രോഗം ഭേദമായവരും തുടര്‍ന്നും കൊവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Post Your Comments