KeralaNattuvarthaLatest NewsNews

‘അയ്യപ്പന് ഒരു വോട്ട്’: അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു: കെ.ബാബുവിന്റെ വിജയം അസാധുവാക്കണം:എം. സ്വരാജ് കോടതിയിൽ

കെ. ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലത്തിലെ വിജയിയായ കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. യു.ഡി.എഫ് സ്ഥാനാർഥിയായ കെ. ബാബു ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്നാണ് സ്വരാജിന്റെ വാദം.

തെരഞ്ഞെടുപ്പ് സ്ലിപ്പിൽ ശബരിമല അയ്യപ്പൻ്റെ ചിത്രവും കെ. ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി എന്നും, ‘അയ്യപ്പന് ഒരു വോട്ട്’ എന്ന് അച്ചടിച്ച് സ്ലിപ്പ് മണ്ഡലത്തിൽ ഉടനീളം വിതരണം ചെയ്തു എന്നും സ്വരാജ് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത് ശബരിമല അയ്യപ്പൻ എം. സ്വരാജ് എന്നിവർ തമ്മിൽ ആണെന്നും, സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്‍റെ തോൽവി ആണെന്ന് കെ. ബാബു പ്രചരിപ്പിച്ചു എന്നും ഹർജിയിൽ ആരോപിക്കുന്നു.

പ്രചാരണത്തിനായുള്ള ചുവരെഴുത്തിലും അയ്യൻറെ പേര് ഉപയോഗിച്ചു എന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കെ. ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു. സ്വരാജിനായി അഡ്വക്കേറ്റ് കെ.എസ്. അരുൺകുമാർ, പി.കെ. വർഗീസ് എന്നിവരാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button