ലക്‌നൗ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലടി തുടരുന്നു. കഴിഞ്ഞ തവണ പൊളിഞ്ഞ സഖ്യം ഇത്തവണ വീണ്ടും പരീക്ഷിക്കാനില്ലെന്ന നിലപാടിലാണ് സമാജ്‌വാദി പാര്‍ട്ടി. അഖിലേഷ് യാദവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യോഗി സര്‍ക്കാരിനെ വീഴ്ത്താന്‍ സഖ്യമുണ്ടാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ അഖിലേഷ് മുഖം തിരിച്ചതോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. കോണ്‍ഗ്രസുമായി മാത്രമല്ല, ബിഎസ്പിയുമായും സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബിഎസ്പിയുമായുള്ള അഖിലേഷിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. കോണ്‍ഗ്രസിനെയും ബിഎസ്പിയെയും വിട്ട് ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് അഖിലേഷ് യാദവിന്റെ തീരുമാനം.
അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പാര്‍ട്ടിയായ പിഎസ്പിയുമായി സഖ്യമുണ്ടാക്കാനാണ് അഖിലേഷിന്റെ നീക്കം. ഇതോടെ രാഹുല്‍ ഗാന്ധിയുടെയും സോണിയയുടെയും പദ്ധതികളെല്ലാം വെള്ളത്തിലായി. ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പിന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. സമീപകാലത്ത് കേരളത്തിലും അസമിലും ഉള്‍പ്പെടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്.
Post Your Comments