KeralaLatest NewsNews

‘ലക്ഷദ്വീപ് ചരക്ക് നീക്കം മാറ്റിയത് പുനപരിശോധിക്കണം’: എല്ലാ ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്ന് അഹമ്മദ് ദേവർകോവിൽ

കേരള തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കു കപ്പൽ സർവീസിനായി കൂടുതൽ വിദേശ കമ്പനികളെ ഉൾപ്പെടുത്തി സമഗ്രമാറ്റമാണ് സർക്കാർ ബേപ്പൂരിൽ നടപ്പിലാക്കുകയെന്നും മന്ത്രിമാർ വ്യക്തമാക്കി.

കോഴിക്കോട്: ലക്ഷദ്വീപ് ചരക്ക് നീക്കം മംഗലാപുരത്തേയ്ക്ക് മാറ്റിയത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുനപരിശോധിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ് ,സജി ചെറിയാൻ, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ ബേപ്പൂർ തുറമുഖം സന്ദർശിച്ചു. ബേപ്പൂർ തുറമുഖത്തിന്റെ സമഗ്രവികസനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രിമാർ പറഞ്ഞു. സർക്കാറിന്റെ പ്രഥമ പരിഗണനയിലാണ് ബേപ്പൂർ. കേന്ദ്രസർക്കാറിന്റെ നിഷേധാത്മക നിലപാട് പ്രതിഷേധം ഉണ്ടാക്കുന്നതായും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also:  സൗജന്യ ധാന്യം മാത്രം പോരാ..കുറച്ചു കാശുകൂടി കൊടുക്കണം : ഇന്ത്യ സോമാലിയയ്ക്കും പിന്നിലാകുമെന്ന് തോമസ് ഐസക്ക്

കേരള തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കു കപ്പൽ സർവീസിനായി കൂടുതൽ വിദേശ കമ്പനികളെ ഉൾപ്പെടുത്തി സമഗ്രമാറ്റമാണ് സർക്കാർ ബേപ്പൂരിൽ നടപ്പിലാക്കുകയെന്നും മന്ത്രിമാർ വ്യക്തമാക്കി. ബേപ്പൂർ പോർട്ടിന്റെയും ഹാർബറിന്റെയും വികസനം ലക്ഷ്യമാക്കിയാണ് മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ ബേപ്പൂർ തുറമുഖം സന്ദർശിച്ചത്.

shortlink

Related Articles

Post Your Comments


Back to top button