Latest NewsIndia

മദ്യഷാപ്പിന് മുന്നില്‍ ആരതിയുഴിഞ്ഞ്,​ മദ്യക്കുപ്പികള്‍ തൊട്ട് വന്ദിച്ച്‌ മദ്ധ്യവയസ്‌കന്‍: കാരണം പുറത്ത്

ഏറെനാളായി അടഞ്ഞുകിടന്ന മദ്യശാല തുറക്കുമ്പോള്‍ ആരതിയുഴിയുന്ന മദ്യപന്‍ അതിന് ശേഷം മദ്യംവാങ്ങി തിരികെയെത്തി മദ്യക്കുപ്പികള്‍ തൊട്ട് വണങ്ങുകയാണ്.

മധുര: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മദ്യശാലകളും പൂട്ടി. ഇതോടെ വെള‌ളംകുടി മുട്ടി വിഷമത്തിലായത് നിരവധി മദ്യപന്മാരാണ്. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകളെ തുട‌ര്‍ന്ന് മദ്യശാലകള്‍ തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചതോടെ ഇത്തരക്കാരുടെ സന്തോഷപ്രകടനങ്ങള്‍ അതിരുവിടുന്ന കാഴ്ചയാണ് പലയിടത്തു നിന്നും ഉണ്ടായത്.

തമിഴ്‌നാട്ടില്‍ 27 ജില്ലകളില്‍ കൊവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ നിശ്‌ചിത സമയം മദ്യവില്‍പനശാലകള്‍ തുറക്കാന്‍ അനുമതിയും ഇവിടങ്ങളില്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മധുരയിലെ ഒരു മദ്യവില്‍പനശാലയുടെ മുന്നില്‍ നിന്നുള‌ള കാഴ്‌ചയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഏറെനാളായി അടഞ്ഞുകിടന്ന മദ്യശാല തുറക്കുമ്പോള്‍ ആരതിയുഴിയുന്ന മദ്യപന്‍ അതിന് ശേഷം മദ്യംവാങ്ങി തിരികെയെത്തി മദ്യക്കുപ്പികള്‍ തൊട്ട് വണങ്ങുകയാണ്. തന്റെ സന്തോഷം അടക്കാൻ കഴിയാതെ ചെയ്തതാണ് ഇദ്ദേഹം ഇത്. തമിഴ്‌നാട് സംസ്ഥാന മാ‌ര്‍ക്കറ്റിംഗ് കോര്‍പറേഷന്റെ ഷോപ്പിലാണ് ഈ സംഭവം. ഇയാള്‍ മദ്യം വാങ്ങുന്നതും മറ്റ് സംഭവങ്ങളും സ്ഥലത്തെത്തിയ മറ്റ് ചില‌ര്‍ മൊബൈലില്‍ പക‌ര്‍ത്തുന്നതും കാണാം. വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button