Latest NewsNewsIndia

കേന്ദ്ര നിയമ മന്ത്രാലയം 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി : ഭരണഘടന പരിഷ്​കരിക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായി രാജ്യത്തെ 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. 1937ലെ മുസ്​ലിം വ്യക്​തി നിയമം, ഹിന്ദു വിവാഹ നിയമം, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം, സിവില്‍ നടപടിക്രമ നിയമം തുടങ്ങി 52 നിയമങ്ങളാണ് കേന്ദ്ര നിയമ മന്ത്രാലയം പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്.

Read Also : ഐ.എസ്‌.ആര്‍.ഒ യുടെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ : ഇപ്പോൾ അപേക്ഷിക്കാം

പഴകിയ 10 നിയമങ്ങള്‍ എടുത്തുകളയുമെന്ന്​ നേരത്തെ തെരഞ്ഞെടുപ്പ്​ കാലത്ത്​ പ്രധാനമന്ത്രി വാഗ്​ദാനം ചെയ്​തിരുന്നു. ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കിയ പലതും പിഴ അടപ്പിച്ചാല്‍ തീരുന്നതേയുള്ളൂവെന്ന്​ സര്‍ക്കാര്‍ വിലയിരുത്തുന്നു . നിയമങ്ങളുടെ പ്രസക്​തിയെ കുറിച്ചും ഇവയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളെ ​ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിന്​ പകരം സിവില്‍ കുറ്റകൃത്യമാക്കുന്നത് സംബന്ധിച്ചും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിയമ​ മന്ത്രാലയം ആവശ്യ​പ്പെട്ടു.

ഇന്ത്യന്‍ പിന്തുടര്‍ച്ച നിയമം, പവേഴ്​സ്​ ഓഫ്​ അറ്റോണി നിയമം, ഒഫീഷ്യല്‍ ട്രസ്റ്റീസ്​ നിയമം, കൊമേഴ്​സ്യല്‍ ഡോക്യുമെന്‍റ്​സ്​ എവിഡെന്‍സ്​ നിയമം, ​സ്​പെഷല്‍ മാര്യേജ്​ നിയമം, ആര്‍​ബിട്രേഷന്‍ ആന്‍റ്​ കണ്‍സിലിയേഷന്‍ നിയമം, ലിമിറ്റേഷന്‍ ആക്​റ്റ്​, സ്​പെസിഫിക്​ റിലീഫ്​ ആക്​റ്റ്​ തുടങ്ങിയവയാണ്​ പുനഃപരിശോധനക്കായി പരിഗണിക്കുന്ന നിയമങ്ങള്‍.

മുസ്​ലിം വ്യക്​തി നിയമം മാറ്റുന്നത്​ ഏക സിവില്‍ കോഡ്​ നടപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാകുമോ എന്ന ആശങ്കയും തള്ളാനാകില്ല ​. ഭേദഗതികള്‍ അടുത്ത പാര്‍ലമെന്‍റില്‍ വെച്ച്‌​ അംഗീകാരം നേടിയെടുക്കാനാകുമെന്നാണ്​​ സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അതത്​ മന്ത്രാലയങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാകും ഭേദഗതികള്‍ നടപ്പാക്കല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button