Latest NewsKeralaNews

കേരളം പൂട്ട് തുറക്കുന്നു: രണ്ടാം തരംഗം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ലോക്ക് ഡൗണ്‍ ലംഘൂകരിക്കുമെന്നും ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read: ‘അഫ്ഗാൻ ദുഃഖമാണുണ്ണി ഫാഷൻ ഷോയല്ലോ സുഖപ്രദം’: നിമിഷ ഫാത്തിമയുടെ അമ്മയുടെ ഫാഷൻ ഷോ ചിത്രത്തിന് താഴെ പരിഹാസ കമന്റുകൾ

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. മറ്റന്നാള്‍ മുതല്‍ മിതമായ രീതിയില്‍ പൊതുഗതാഗതം ആരംഭിക്കും. വിവാഹം, മരണം എന്നീ ചടങ്ങുകളില്‍ പരമാവധി 20 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. ബാറുകളും ബെവ്‌കോയും തുറക്കാനും തീരുമാനമായിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും.

ടിപിആര്‍ ഉയര്‍ന്ന പഞ്ചായത്തുകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ടിപിആര്‍ 8 ശതമാനത്തില്‍ താഴെയുള്ള മേഖലകളില്‍ എല്ലാ കടകള്‍ക്കും തുറക്കാം. ടിപിആര്‍ 8നും 20നും ഇടയിലുള്ള മേഖലകളില്‍ സാധാരണ നിലയിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. ടിപിആര്‍ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button