ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി വിദൂര ഗ്രാമങ്ങളില്‍ വാക്‌സിനും മരുന്നും ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബിഡ് ക്ഷണിച്ചു. ഡിസംബറോടെ സമ്പൂർണ്ണ വാക്‌സിനേഷന്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഡ്രോണുകള്‍ ഉപയോഗിച്ച് വാക്‌സിന്‍ വിതരണം വിജയകരമായി നടത്താന്‍ സാധിക്കുമെന്ന നിര്‍ദേശമാണ് ഐസിഎംആറും മുന്നോട്ട് വയ്ക്കുന്നത്. വിദൂര ഗ്രാമങ്ങളിലെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഐസിഎംആര്‍ സാധ്യത പഠനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.
രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ആശങ്ക അറിയിച്ചിരുന്നു. സാങ്കേതികവിദ്യയുടെ പരിജ്ഞാനം കുറവുള്ളവര്‍ സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടല്‍ വഴി വാക്‌സിനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് കോടതി ചോദിച്ചത്. അതിനിടെയാണ് വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതിന്റെ വിവിധ സാധ്യതകള്‍ സര്‍ക്കാര്‍ തേടിയത്.
Post Your Comments