Latest NewsIndiaNews

ഫോൺ മാറ്റി നൽകിയില്ല : മൊബൈൽ ഷോപ്പ് ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഖണ്ട്വയിലാണ് സംഭവം. മൊബൈൽ ഫോൺ മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മൊബൈൽ ഷോപ്പ് ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Read Also : വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും 

കൗസര്‍ ഷായെന്ന 19കാരനാണ് കടയുടമയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ആയിരം രൂപയുടെ ഫോണായിരുന്നു കൗസര്‍ ഷാ വാങ്ങിയത്. ശനിയാഴ്ച കടയിലെത്തിയ ഷായും സുഹൃത്തുക്കളും ഫോണിന് തകരാറുണ്ടെന്നും മാറ്റി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടമ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് തർക്കം ആരംഭിക്കുന്നത്.

ഫോൺ മാറ്റി നൽകില്ലെന്ന് പറഞ്ഞ കടയുടമയെ കൗസര്‍ ഷാ കടയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കടയുടമയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാത്രിയോടെ തന്നെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button