Latest NewsKeralaNews

മദ്യം കഴിക്കുന്ന മച്ചാന്‍മാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സന്തോഷ് പണ്ഡിറ്റ്

കോഴിക്കോട്: മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സന്തോഷ് പണ്ഡിറ്റ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കള്ള് പാര്‍സലായി നല്‍കുമെന്ന് മന്ത്രി അറിയിച്ചെന്ന് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

Also Read: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത

ലോക്ക് ഡൗണ്‍ കാരണം മദ്യശാല അടച്ചിട്ടതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന് നഷ്ടമുണ്ടായെന്ന് പണ്ഡിറ്റ് പറഞ്ഞു. ഇതിന് പുറമെ, കശുമാവില്‍ നിന്ന് മദ്യം ഉത്പ്പാദിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മദ്യം കഴിക്കുന്ന മച്ചാന്മാര്‍ക്കു സന്തോഷ വാര്‍ത്ത. ലോക്ക് ഡൌണ്‍ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കള്ളു പാര്‍സല്‍ ആയി നല്‍കുവാന്‍ തീരുമാനം ആയതായി മന്ത്രി അറിയിച്ചു. ഇനിയും കള്ളു വില്പന നടന്നില്ലെങ്കില്‍ കള്ളു ചീത്തയാകും എന്ന് കണ്ടെത്തി.

ലോക്ഡൗണ്‍ കാരണം അടഞ്ഞു കിടക്കുന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് നിലവില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ കശുമാവില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കുന്ന പദ്ധതി, ചില സാങ്കേതിക കാരണങ്ങളാല്‍, കൂടുതല്‍ പരിശോധിച്ച ശേഷമേ നടപ്പാക്കാന്‍ കഴിയൂ എന്നും വാര്‍ത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button