ന്യൂഡൽഹി : തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (പി.എം-എസ്.വൈ.എം) പദ്ധതി ആരംഭിച്ചത്. അസംഘടിത തൊഴിൽ മേഖലയ്ക്കും ഇന്ത്യയിലെ പ്രായമായവർക്കും സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യുന്ന ഒരു പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന.
പദ്ധതിയിൽ എങ്ങനെ ചേരാം ?
ഇന്ത്യയിൽ 42 കോടി അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉളളവരെയാണ് പദ്ധതിയിൽ ചേർക്കുക. 18നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം. ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെൻഷൻ പദ്ധതികളായ എൻ.പി.എസ്, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിർദ്ദേശമുണ്ട്. പദ്ധതി പ്രകാരം വരിക്കാരൻ മരിക്കുമ്പോൾ ഭാര്യക്ക് പദ്ധതിയിൽ തുടരാം. അടുത്തുള്ള കോമൺ സർവീസ് സെന്റർ (CSC) വഴിയാണ് പദ്ധതിയിൽ ചേരേണ്ടത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ജൻധൻ അക്കൗണ്ടായാലും മതി), ആധാർ കാർഡ് എന്നിവ നൽകി വേണം രജിസ്റ്റർ ചെയ്യാൻ.
മാസം അടയ്‌ക്കേണ്ട തുകയും പെൻഷൻ തുകയും
പദ്ധതി പ്രകാരം ഒരാൾക്ക് 60 വയസാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും.പദ്ധതിയിൽനിന്ന് ഇടയ്ക്കുവെച്ച് പിന്മാറാൻ അവസരമുണ്ട്. പദ്ധതിയിൽ ചേർന്ന് പത്തുവർഷത്തിനുമുമ്പാണ് പിന്മാറുന്നതെങ്കിൽ അയാൾ അടച്ച തുകമാത്രമാണ് തിരിച്ചുകിട്ടുക. അതോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭിക്കും. 18 വയസ്സുള്ള ഒരാൾക്ക് പദ്ധതിയിൽ ചേരാൻ പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടിവരിക. സർക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്ക്കേണ്ട തുകയിലും വർദ്ധനവുണ്ടാകും. കൂടിയ മാസതവണ 200 രൂപയാണ്.
തൊഴിൽ
പദ്ധതിയിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്നവർ അസംഘടിത മേഖലയിൽ നിന്നുള്ളവരായിരിക്കണം
1) തയ്യൽ
2) സ്വയംസഹായ സംഘങ്ങൾ
3) കൂലി വേലകൾ ചെയ്യുന്നവർ
4) വീട്ടു ജോലിക്കാർ, വീട്ടുസഹായി.
5) കമ്പ്യൂട്ടർ ഓപ്പറേറ്റർ.
6) ബുട്ടീഷൻ.
7) പാവ (കളിപ്പാട്ടങ്ങൾ )നിർമാണം.
8 )ചന്ദന തിരി നിർമാണം.
9) ആശ &അംഗൻവാടി വർക്കർ.
10) സൈക്കൾ റിപ്പയറിങ്
11) സ്ട്രീറ്റ് വെണ്ടർ.
12) ഉച്ചഭക്ഷണ തൊഴിലാളികൾ,
13) ചുമട്ടുതൊഴിലാളികൾ,
14) ഇഷ്ടിക തൊഴിലാളികൾ,
15) ചെരിപ്പുകുത്ത് തൊഴിലാളികൾ,
16) ചീപ്പ് പിക്കറുകൾ,
17) ഗാർഹിക തൊഴിലാളികൾ,
18) മേശിരിമാർ
19) റിക്ഷക്കാർ
20) ഭൂരഹിത കർഷകർ & തൊഴിലാളികൾ,
21) കർഷകത്തൊഴിലാളികൾ,
22) നിർമ്മാണ തൊഴിലാളികൾ,
23) ബീഡിത്തൊഴിലാളികൾ,
24) കൈത്തറി തൊഴിലാളികൾ,
25) തുകൽ തൊഴിലാളികൾ,
26) ഓഡിയോ വിഷ്വൽ തൊഴിലാളികളും മറ്റു ജോലിയും
27) ബുക്ക് ബൈന്റിംഗ്
28) കേബിൾ ഓപ്പറേറ്റർ
29) കാർപെന്റർ
30) ക്യാഷ്യ വർക്കേഴ്സ്
31) കാറ്ററിങ്
32) ക്ലോത്ത് പ്രിന്റിംഗ്
33) കാന്റീൻ& ജോലിക്കാർ
34) കൊറിയർ സർവീസ്
35) കോച്ചിങ് സർവീസ്
36) കൺസ്ട്രഷൻ ജോലിക്കാർ
37) ഡാറ്റ എൻട്രി ഓപ്പറേറ്റർ
38) വെൽഡിങ്
39) വർക്ഷോപ് ജോലിക്കാർ
40) ഡ്രൈവർ, കണ്ടക്ടർ, ക്ളീനർ etc.
41) റബ്ബർ വെട്ടു ജോലിക്കാർ
42) ടെലഫോൺ ബൂത്ത് ജീവനക്കാർ
43) ചെറു കിട കച്ചവടക്കാർ
എന്നിങ്ങനെ ചെറുകിട ജോലികൾ ചെയ്യുന്നവർ..
Post Your Comments