KeralaLatest NewsNews

കെ സുധാകരന്റെ പ്രസ്താവനയിൽ അഭിപ്രായം പറയേണ്ടത് കോൺഗ്രസ്: ജനം എല്ലാം വിലയിരുത്തുന്നുണ്ടെന്ന് കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ടാണ് നീങ്ങിയത്

തിരുവനന്തപുരം: സിപിഎമ്മാണ് മുഖ്യ ശത്രുവെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ അഭപ്രായം പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപി അല്ല സിപിഎമ്മാണ് കോൺഗ്രസിന്റെ മുഖ്യ എതിരാളി എന്നായിരുന്നു കെ സുധാകരന്റെ പരാമർശം.

Read Also: രാജ്യത്തിന്റെ പ്രശ്‌നം:ഐഎസിൽ ചേർന്നവരെ തിരിച്ചു കൊണ്ടു വരുന്ന വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രം

സിപിഎമ്മാണോ ബിജെപിയാണോ മുഖ്യശത്രുവാണെന്ന് പറയേണ്ടത് കോൺഗ്രസാണ്. രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നപ്പോൾ തന്നെ ഇക്കാര്യം താൻ പറഞ്ഞതാണെന്നും അതിന്റെ തുടർച്ചയായി വന്നതാണ് നിയുക്ത കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യം സ്വീകരിക്കുന്ന പൊതുനിലപാടിന് വ്യത്യസ്തമായ ഒന്നാണാണിത്. കോൺഗ്രസിന്റെ സംസ്ഥാനത്തെ നേതൃത്വത്തിന്റെ നിലപാടാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ടാണ് നീങ്ങിയത്. ആ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഔദ്യോഗികമാണോയെന്ന് പറയേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നടന്നത് വീരപ്പനെ വെല്ലുന്ന വനം കൊള്ള, നേതൃത്വം നൽകിയത് കൊള്ളക്കാരുടെ ‘ക്യാപ്റ്റൻ’ പിണറായി വിജയൻ: പി.കെ. കൃഷ്ണദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button