KeralaLatest NewsNews

അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ: ഹൈദരലി തങ്ങള്‍

പാര്‍ട്ടിയില്‍ ഭരണഘടനാപരമായി സമിതികളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ഷാജി ആരോപിച്ചിരുന്നു.

മലപ്പുറം: നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും ഗൗരവമേറിയതാണ് ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് തങ്ങള്‍ പറഞ്ഞു.

‘സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളില്‍ അയവ് വന്നാലുടന്‍ സംസ്ഥാന പ്രവര്‍ത്തകസമിതി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ വിശദമായ ചര്‍ച്ച നടത്തും. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എല്ലാ ഘടങ്ങളിലും വേണ്ട ചര്‍ച്ചകള്‍ നടത്തി സംഘടന സുശക്തമായി മുന്നോട്ടുപോവും. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവേണ്ട അവസരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ’- ഹൈദരാലി തങ്ങള്‍ പറഞ്ഞു.

Read Also: ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കും: എക്സൈസ് മന്ത്രി

കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഭരണഘടനാപരമായി സമിതികളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ഷാജി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈദരാലി തങ്ങളുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button