Latest NewsNewsFood & CookeryLife StyleHealth & Fitness

നാൽപത് കടന്നവർ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ

ഭക്ഷണ ശീലങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാൽ അസുഖങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കും  

നാൽപത് വയസ് കഴിഞ്ഞാൽ മിക്കവരിലും ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യക കൂടുതലാണ്. വ്യായാമമില്ലായ്മ, സമ്മർദ്ദം, ക്രമം തെറ്റിയ ഭക്ഷണരീതി, ജോലി തിരക്ക്, എന്നിവയെല്ലാം പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഇത്തരക്കാർ ഭക്ഷണ ശീലങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാൽ അസുഖങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കും. നാൽപത് വയസ് കടന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്

ആവശ്യമായ ഭക്ഷണം മാത്രം കഴിച്ചാല്‍ മതി. അധികമായി കഴിക്കുന്നതില്‍ നിന്നുള്ള ഊര്‍ജം കൊളസ്ട്രോളായും മറ്റും സംഭരിക്കുന്നത് അപകടാവസ്ഥയ്ക്ക് കാരണമാകും. ഇത് പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് നയിക്കാം.

Read Also  :  കോളനികളിൽ ഓൺലൈൻ പഠനം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം: ചെമ്പങ്കണ്ടം, ഒളകര മേഖലകൾ കളക്ടർ സന്ദർശിച്ചു

ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് ഏറെ നല്ലതാണ്. നിങ്ങൾ ഇൻസുലിൻ അല്ലെങ്കിൽ രക്തത്തിലെ ഷുഗർ ലെവൽ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഷുഗർ ലെവൽ പരിശോധിക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ ​ഗുണം ചെയ്യും.

ഭക്ഷണത്തില്‍ കൂടുതലും പച്ചക്കറികള്‍ ഉൾപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകം ചെയ്യുക എന്നതും പ്രധാനമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button